‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ

By News Desk, Malabar News

ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു അവർ.

ജനിതകമാറ്റം വന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പല ഘടകങ്ങളും ഉണ്ടെന്നും അവർ പറഞ്ഞു. ഒക്‌ടോബറിലാണ് ഇരട്ട ജനതികമാറ്റം വന്ന ബി.1.167 വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെ പെടുത്തിയിരിക്കുന്നത്.

വാക്‌സിനെടുത്തതു വഴിയോ ഒരിക്കൽ കോവിഡ് ബാധയുണ്ടായതു വഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.

മാത്രമല്ല, കോവിഡിനെതിരായ പ്രതിരോധത്തിൽ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്‌മകൾ നടന്നു. കോവിഡ് കാലം കഴിഞ്ഞെന്നു കരുതി പലരം മാസ്‌കിടുന്നതും മറ്റ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശബ്‌ദമായി പടരുകയായിരുന്നു.

ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് വൈറസ് പടർച്ച താണനിലയിലാവും നടക്കുക. അതാണ് കുറെ മാസങ്ങളിൽ സംഭവിച്ചത്. സാവധാനം കൂടി വരുന്ന പകർച്ച വ്യാധിയാണിത്. കുത്തനെ കൂടും വരെ ഈ പ്രാരംഭ സൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്.

വാക്‌സിനേഷൻ കൊണ്ടുമാത്രം ഇപ്പോഴത്തെ സ്‌ഥിതിയെ നിയന്ത്രിക്കാനാവില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടു ശതമാനം പേർക്കു മാത്രമേ വാക്‌സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70- 80 ശതമാനം പേരെയും വാക്‌സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അതിനാൽ മാസ്‌ക് ധരിക്കലും അകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചു വിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറക്കുകയാണു വേണ്ടത്.

വൈറസ് ഇനിയും പടർന്ന് വീണ്ടും ജനിതകമാറ്റം സംഭവിച്ച് കൂടുതൽ തീവ്രമായ വകഭേദങ്ങളുണ്ടായാൽ ഇപ്പോഴത്തെ വാക്‌സിനുകൾക്ക് അവയെ പ്രതിരോധിക്കാനാവില്ലെന്ന സ്‌ഥിതി വരുമെന്നും സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പു നൽകി.

Also Read: യുഎസിൽ വീണ്ടും കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിലുണ്ടായ വെടിവെപ്പിൽ ആറ് മരണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE