വാഷിംഗ്ടൺ: യുഎസിൽ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഇന്നലെ കൊളറാഡോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.
പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ്
കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ജൻമ ദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
Also Read: അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും