ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
covid_world
Representational image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 16,18,19000ത്തോട് അടുക്കുകയാണ്. ഇതുവരെ വിവിധ രാജ്യങ്ങളിലായി കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 33,58,000 പിന്നിട്ടു. അതേസമയം 13 കോടിയിലധികം ആളുകള്‍ രോഗമുക്‌തിയും നേടി.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്‌ഥാനത്തു തുടരുന്നത്. 3.36 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടതും യുഎസിലാണ്. 5.98 ലക്ഷം പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് അമേരിക്കയ്‌ക്ക് തൊട്ടുപിറകിലുള്ളത്. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 4120 പേർക്ക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക് കൂടിയാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗ ബാധിതരായി കഴിയുന്നത്.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്. ഇതുവരെ 1.54 കോടി പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 4.25 ലക്ഷം പേര്‍ വൈറസ് ബാധ മൂലം മരണമടഞ്ഞു. ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.

Read Also: ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE