നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം

By Staff Reporter, Malabar News
world- covid cases
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.75 കോടി പിന്നിട്ടു.

കോവിഡ് മരണസംഖ്യയും ഉയരുകയാണ്. ഇതുവരെയായി 34.77 ലക്ഷത്തോളം ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം 14.85 കോടി കടന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. യുഎസില്‍ ഇതുവരെ 3.38 കോടി പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. മരണസംഖ്യ 604,082 ആയി ഉയര്‍ന്നു. അതേസമയം 2.75 കോടി ആളുകൾ രോഗമുക്‌തിയും നേടി.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 2.40 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രണ്ടര കോടിയിലധികം പേര്‍ക്കാണ് കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിൽസയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കൂടാതെ രാജ്യത്ത് കോവിഡ് മരണവും ഉയരുകയാണ്. രാജ്യത്തെ ആകെ കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 3741 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

Read Also: യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE