ലോകത്ത് 16.79 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാല്‍ ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.79 കോടി കവിഞ്ഞു.

മരണസംഖ്യയും ഉയരുകയാണ്. ഇതുവരെ ലോകത്താകമാനം 34.86 ലക്ഷം ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം 14.92 കോടി പിന്നിട്ടു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള അമേരിക്കയിൽ 3.39 കോടി ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതുവരെ 2.75 കോടി പേര്‍ രോഗമുക്‌തി നേടിയ രാജ്യത്ത് മരണസംഖ്യ 604,418 ആയി ഉയര്‍ന്നു. കോവിഡ് മരണത്തിലും യുഎസ് തന്നെയാണ് ഒന്നാമതുള്ളത്.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റുവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാപ്പെട്ടിട്ടുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 2,22,315 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടര കോടി കടന്നു. അതേസമയം രാജ്യത്തെ ആകെ മരണം മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 4,454 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

Read Also: മുംബൈ ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; മരിച്ചവരിൽ 8 മലയാളികളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE