ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 17 കോടിയിലേക്ക്

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.96 കോടി പിന്നിട്ടു.

അതേസമയം ലോകത്തെ കോവിഡ് മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 15.70 കോടിയിലേറെ ആളുകൾ ഇതുവരെ രോഗമുക്‌തിയും നേടി.

കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2,11,298 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 3,847 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തിൽ താഴെയാകുന്നത്. അതേസമയം 2,83,135 പേർ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവില്‍ 28 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്.

അമേരിക്ക മാത്രമാണ് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 3.39 കോടി ആളുകൾക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ. 2.77 കോടി പേര്‍ രോഗമുക്‌തി നേടിയ രാജ്യത്ത് മരണസംഖ്യ 60 ലക്ഷം കടന്നു.

Read Also: ടിപിആർ 10 ശതമാനമെങ്കിൽ നിയന്ത്രണം തുടരണം; കോവിഡ് മാർഗനിർദ്ദേശം നീട്ടി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE