കോവിഡ്: ലോകത്ത് ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ; മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.6 കോടി പിന്നിട്ടു. ഇതുവരെയായി ലോകത്താകമാനം 15.25 കോടിയിലേറെ ആളുകൾ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മരണസംഖ്യ 35.47 ലക്ഷമായി ഉയര്‍ന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമതുള്ള അമേരിക്കയിൽ ഇതുവരെ 3.40 കോടി ആളുകൾക്കാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. 60 ലക്ഷത്തിലേറെ പേർക്കാണ് യുഎസിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 2.78 കോടിആളുകൾ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്. നിലവില്‍ 21 ലക്ഷത്തിലധികം പേര്‍ ചികിൽസയിലുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.74 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 2.78 കോടിയിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം റിപ്പോർട് ചെയ്‌തത്‌. അതേസമയം മരണസംഖ്യ ഉയരുന്നതും രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. 3.25 ലക്ഷം ആളുകൾക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

Read Also: പോർട്ടോയിൽ നീലപ്പടയുടെ ഗർജ്‌ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE