പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതർ 17.63 കോടി പിന്നിട്ടു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 17.63 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 38 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. 16 കോടി പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. യുഎസില്‍ 3.43 കോടി ആളുകൾക്കാണ് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 84,332 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.93 കോടി പിന്നിട്ടു. 3.67 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. അതേസമയം രാജ്യത്തെ രോഗമുക്‌തി നിരക്ക് 95.07 ശതമാനമാണ്.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്. ഇതുവരെ 1.73 കോടി പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരണപ്പെട്ടതായാണ് റിപ്പോർട്.

Read Also: കനത്ത മഴ; മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE