ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതർ 18.11 കോടി കടന്നു

By Staff Reporter, Malabar News
covid_world
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18.11 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം ആളുകളാണ് ലോകത്താകമാനം കോവിഡ് മൂലം മരണമടഞ്ഞത്. വിവിധ രാജ്യങ്ങളിലായി 1.14 കോടി ആളുകളാണ് നിലവില്‍ ചികിൽസയിൽ കഴിയുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട അമേരിക്കയിൽ 2.88 കോടി പേരാണ് ചികിൽസയിലുള്ളത്. 3.44 കോടി പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 14,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 6.19 ലക്ഷം പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ഇന്ത്യയിൽ 3.01 കോടി ആളുകൾക്കാണ് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞദിവസം 51,667 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 6.12 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 2.91 കോടി പേര്‍ ഇതുവരെ രോഗമുക്‌തി നേടി.

അതേസമയം ബ്രസീൽ, ഫ്രാൻസ്, റഷ്യ, ടർക്കി തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 1.83 കോടി ആളുകൾക്കാണ് ബ്രസീലിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. ഫ്രാൻ‌സിൽ 57 ലക്ഷത്തിലേറെ കോവിഡ് കേസുകൾ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടു. റഷ്യയിൽ 54 ലക്ഷത്തിലേറെയും ടർക്കിയിൽ 53 ലക്ഷത്തിലേറെയും കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്‌.

Most Read: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE