5.45 ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

By Staff Reporter, Malabar News
world covid
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 19 കോടി 27 ലക്ഷം പിന്നിട്ടു. നിലവില്‍ വിവിധ രാജ്യങ്ങളിലായി 1.13 കോടി സജീവ കേസുകളാണ് ഉള്ളത്. മരണസംഖ്യ 41.41 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്‌തത്‌ ബ്രസീലിലാണ്. 54,748 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.94 കോടിയായി. 5.45 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം അമേരിക്കയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 51 ലക്ഷം കടന്നു. 6.25 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് രണ്ട് കോടി 94 ലക്ഷം പേരാണ്.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. ഇതുവരെ മൂന്ന് കോടി 12 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 2.27 ശതമാനമാണ് രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4.07 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 4.18 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് 3.03 കോടി ആളുകളാണ്.

Most Read: നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE