കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 7 ലക്ഷത്തിലധികം പുതിയ കേസുകൾ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.77 കോടി പിന്നിട്ടു. 12.5 ലക്ഷം പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ 31 ലക്ഷം ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്നലെ മാത്രം മൂന്നര ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.69 കോടി പിന്നിട്ടു. നിലവില്‍ 26 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. 1.92 ലക്ഷം പേര്‍ ഇതുവരെയായി മരണപ്പെട്ടു.

അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. 3.28 കോടി രോഗബാധിതരാണ് യുഎസിലുള്ളത്. 30,000ത്തിൽ അധികം പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തു. 5.86 ലക്ഷമാണ് ഇവിടുത്തെ മരണസംഖ്യ.

രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലിൽ 1.43 കോടി കോവിഡ് രോഗബാധിതരാണുള്ളത്.

Read Also: സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE