കോവിഡ്; ലോകത്ത് 10 ലക്ഷത്തോളം പുതിയ കേസുകൾ, മരണസംഖ്യയും ഉയരുന്നു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 15 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തതെന്ന്‌ വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യയും ഉയരുകയാണ്.

ഇന്നലെ മാത്രം 15,000ത്തിലധികം കോവിഡ് മരണങ്ങളാണ് ലോകത്താകമാനം റിപ്പോർട് ചെയ്‌തത്‌. ഇതോടെ ലോകത്തെ മരണസംഖ്യ 31.78 ലക്ഷം പിന്നിട്ടു. 12.84 കോടി പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ 3.30 കോടി കോവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 5.89 ലക്ഷമായി ഉയര്‍ന്ന രാജ്യത്ത് രണ്ടര കോടിയിലധികം പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്.

രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് അമേരിക്കയ്‌ക്ക് തൊട്ടുപിന്നിൽ. ഇന്ത്യയില്‍ സ്‌ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ബുധനാഴ്‌ച 3.86 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. 1.87 കോടി ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ റിപ്പോർട് ചെയ്‌തത്‌. അതേസമയം രാജ്യത്തെ മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്‌ മൂവായിരത്തിലധികം കോവിഡ് മരണങ്ങളാണ്.

Read Also: കോവിഡ് പ്രതിസന്ധി; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE