കോവിഡ്: ലോകത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏഴര ലക്ഷത്തിലേറെ പുതിയ കേസുകൾ

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോർട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.49 കോടി പിന്നിട്ടു. 13,000ത്തിലധികം മരണങ്ങൾ കൂടി ഒരു ദിവസത്തിനിടെ റിപ്പോര്‍ട് ചെയ്‌തതോടെ ഇതുവരെ ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 32.40 ലക്ഷമായി ഉയർന്നു.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമത്. 3.32 കോടി പേർക്കാണ് യുഎസില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 40,000ത്തിൽ അധികം കേസുകള്‍ ഇവിടെ റിപ്പോര്‍ട് ചെയ്‌തു. 5.92 ലക്ഷം പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ യുഎസിൽ ജീവൻ നഷ്‌ടമായത്‌.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതുള്ള ഇന്ത്യ, എന്നാൽ പ്രതിദിന കോവിഡ് കേസുകളില്‍ ഇപ്പോഴും ഒന്നാം സ്‌ഥാനത്താണ്. കഴിഞ്ഞ ദിവസം രാജ്യത്ത് മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി കടന്ന ഇന്ത്യയിൽ നിലവില്‍ 34.47 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്. 2.2 ലക്ഷത്തോളം പേർ ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടു.

അതേസമയം രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1.48 കോടി കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്‌. 56 ലക്ഷം രോഗബാധിതരുള്ള ഫ്രാന്‍സിലും വൈറസ് വ്യാപനം രൂക്ഷമാണ്.

Read Also: ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE