5 ലക്ഷത്തോളം പുതിയ കേസുകൾ; ലോകത്ത് 18.85 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

By Staff Reporter, Malabar News
world covid-update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 18 കോടി 85 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതർ. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 17 കോടി 24 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ ലോകത്തെ കോവിഡ് മരണസംഖ്യ 40,65,184 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ള അമേരിക്കയിൽ 28,788ലേറെ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട് ചെയ്‌തത്‌. 3.48 കോടി പേര്‍ക്കാണ് യുഎസിൽ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരണമടഞ്ഞപ്പോൾ രണ്ട് കോടി 93 ലക്ഷം പേര്‍ രോഗമുക്‌തിയും നേടി.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളെ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 31,443 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. നാലു മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 4.31 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത് മൂന്ന് കോടി പേരാണ്. അതേസമയം മരണസംഖ്യ 4.11 ലക്ഷം പിന്നിട്ടു.

ബ്രസീൽ, റഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 45,094ൽ അധികം പുതിയ കേസുകൾ റിപ്പോർട് ചെയ്‌ത ബ്രസീലിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 19,152,065 പേർക്കാണ്. റഷ്യയിൽ 5,833,175 കോവിഡ് കേസുകൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതിൽ 24,702ലേറെ കേസുകൾ പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതാണ്. അതേസമയം ഫ്രാൻസിൽ 6,950 പേർക്കാണ് പതുതായി രോഗബാധ സ്‌ഥിരീകരിച്ചത്‌. 5,820,849 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്‌.

Most Read: 9 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE