ആശ്വാസമില്ല; ലോകത്ത് അഞ്ചര ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 19 കോടി 40 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ ഒരു കോടി 36 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 41.59 ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു. രോഗമുക്‌തി നേടിയത് 17 കോടി 61 ലക്ഷം പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്‌തത് അമേരിക്കയിലാണ്. യുഎസില്‍ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. 60,000ത്തിൽ അധികം ഒരു ദിവസത്തിനിടെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3 കോടി 55 ലക്ഷം കടന്നു. രണ്ട് കോടി 94 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ ഇതുവരെ മരണപ്പെട്ടത് 6.26 ലക്ഷം ആളുകളാണ്.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞാൽ മുൻപന്തിയിലുള്ള ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 35,342 പേര്‍ക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3 കോടി 12 ലക്ഷം പിന്നിട്ടു. 4.19 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായ രാജ്യത്ത് നിലവില്‍ 4.05 ലക്ഷം സജീവ കേസുകളാണുള്ളത്. 3.04 കോടി പേര്‍ ഇതുവരെ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

ബ്രസീൽ(19,632,443 രോഗബാധിതർ), റഷ്യ(6,078,522), ഫ്രാൻസ്(5,953,071), യുകെ(5,637,975) തുടങ്ങിയ രാജ്യങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാണ്.

Most Read: ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE