ഇന്ത്യൻ സമ്പദ് ‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്‌ചര്യപ്പെടുന്നു; അമിത് ഷാ

By Trainee Reporter, Malabar News
Amit shah In bengal
Amit shah
Ajwa Travels

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥയുടെ തിരിച്ചുവരവ് ഏറെ ആശ്‌ചര്യത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ വി (v) ആകൃതിയിലുള്ള തിരിച്ചുവരവ് ലോകരാജ്യങ്ങൾ ആശ്‌ചര്യത്തോടെയാണ് നോക്കിക്കാണുന്നത്, അമിത് ഷാ പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ യജ്‌ഞം വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എല്ലാവരും വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞാൽ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും അമിത് ഷാ വ്യക്‌തമാക്കി. ഗുജറാത്തിലെ ഷിലാജിലുള്ള പുതിയ നാലുവരി മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്‌ഥാന സൗകര്യ വികസനത്തിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണ്. രാജ്യത്തെ അടിസ്‌ഥാന സൗകര്യമേഖലയിൽ എൻഡിഎ അധികാരത്തിൽ എത്തുന്നതിന് മുൻപുള്ള 20 വർഷക്കാലം ഉണ്ടായതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ മോദിയുടെ ഭരണത്തിന് കീഴിൽ നടന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read also: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE