ലോകത്ത് 20.79 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണനിരക്കും ഉയരുന്നു

By Staff Reporter, Malabar News
world-covid-update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് റിപ്പോർട് ചെയ്‌തത്‌ നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 79 ലക്ഷം പിന്നിട്ടു. 43.74 ലക്ഷത്തോളം പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. 18 കോടി 64 ലക്ഷം പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

ലോകത്ത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

അമേരിക്കയിൽ മൂന്ന് കോടി 74 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.37 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് മൂന്ന് കോടി പേരാണ്.

ഇന്ത്യയിലാകട്ടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 21 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 36,083 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവില്‍ 3.85 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 4.31 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ രണ്ട് കോടി പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 5.69 ലക്ഷം പേര്‍ കോവിഡ് മൂലം മരണമടഞ്ഞപ്പോൾ രാജ്യത്ത് രോഗമുക്‌തി നേടിയത് ഒരു കോടി 92 ലക്ഷം പേരാണ്.

Most Read: പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്‌ഗാൻ പതാക നീക്കി താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE