യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം

By Staff Reporter, Malabar News
Seven KSRTC employees suspended
Representational image
Ajwa Travels

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്.

വ്യക്‌തിത്വ വികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്‌ധരാണ് ക്ളാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള പരിശീലനവും നൽകുന്നുണ്ട്.

ഡ്രൈവർമാർക്ക് മൂന്നുദിവസവും കണ്ടക്‌ടർമാർക്ക് രണ്ടുദിവസവുമാണ് പരിശീലനം. ഡ്രൈവർമാർക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. മികച്ച ഡ്രൈവിങ് ഉറപ്പാക്കാൻ ഡ്രൈവിങ് പരിശീലകരും, റോഡ് ‌സുരക്ഷാ വിദഗ്‌ധരും ക്ളാസെടുക്കും.

ജീവനക്കാരുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഉന്നത ഉദ്യോഗസ്‌ഥരും പരിശീലന വേദിയിലെത്തും. ആദ്യബാച്ചിലെ 350 ജീവനക്കാരുടെ പരിശീലനമാണ് കോവളം അനിമേഷൻ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലും പുരോഗമിക്കുന്നത്. ആദ്യഘട്ടം മാർച്ച് 31ന് സമാപിക്കും. ഇത് വിലയിരുത്തി പരീശീലന പദ്ധതിയിൽ മാറ്റംവരുത്തും.

Read Also: ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE