വിദേശ മദ്യവുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

പേരാവൂർ: എക്‌സൈസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. വേക്കളം പുതുശ്ശേരിപൊയിൽ സ്വദേശി നിഖിൽ വിയാണ് പിടിയിലായത്. ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) വിദേശ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ആയിരുന്നു പരിശോധന.

കാഞ്ഞിരപ്പുഴ ഭാഗത്ത് വെച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ ടീം അംഗം പ്രിവന്റീവ് ഓഫീസർ എംപി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് നിഖിൽ പിടിയിലായത്.

Malabar News: കരിപ്പൂർ വിമാനാപകടം; നീട്ടിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE