വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവിൽ

By News Desk, Malabar News
Student hacked in Nadapuram
Representational Image
Ajwa Travels

തൃശൂർ: വലപ്പാട് കോതകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി കോലാട്ടുപുരക്കൽ ജോഷിയാണ് മരിച്ചത്. പള്ളിത്തറ കോളനിയിലുള്ള ഭാര്യ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.

ജോഷിയുടെ ഭാര്യ വീടിന് സമീപം വാടകക്ക് താമസിക്കുന്ന പുതുവീട്ടിൽ സനൽ ആണ് പ്രതി. സനലിന്റെ വീട്ടിൽ തർക്കം നടക്കുന്നത് ചോദിക്കാനെത്തിയ ജോഷിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം സനൽ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഇരിങ്ങാലകുട എസ്‌പി പിആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്‌ഥരും സംഭവ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Also Read: പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE