വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു

By Syndicated , Malabar News
A woman died after being stabbed by her husband in Wayanad
Rep. Image
Ajwa Travels

കഴക്കൂട്ടം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമം. കണിയാപുരം കുന്നിനകം ശ്രീവിശാഖത്തിൽ വിഷ്‌ണു(28)വിന് ആക്രമണത്തിനിടെ കുത്തേറ്റു. സിപിഎം നെട്ടയക്കോണം ബ്രാഞ്ചംഗം കണ്ണന്റെ വിവാഹ സൽക്കാരത്തിനിടെ ആയിരുന്നു അപകടം. മുതുകിൽ കുത്തേറ്റ വിഷ്‌ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

മംഗലാപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് പ്രതിയെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. വിഷ്‌ണു ജാസിംഖാന്റെ സംഘത്തിൽ മുൻപ് ഉണ്ടായിരുന്ന ആളാണെന്നാണ് എന്നാണ് പ്രാഥമിക വിവരം. പരിക്ക് ഗുരുതരമല്ലെന്നാണ് നിഗമനം.

Read also: കേസിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE