ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Harippad BJP activist killed; 6 people were arrested
Ajwa Travels

ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്. നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി നന്ദുവിനായി പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി. അതേസമയം രാഷ്‌ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. സംഭവത്തില്‍ രാഷ്‌ട്രീയ ബന്ധം ആരോപിച്ച് ബിജെപി രംഗത്ത് വന്നെങ്കിലും പോലീസ് ഇത് പൂർണമായും തള്ളി. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണ്.

വ്യാഴാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏഴംഗ സംഘമാണ് ശരത്തിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Most Read:  ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE