യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ; അന്വേഷണം

By News Desk, Malabar News
crime_pathanamthitta
Representational Image
Ajwa Travels

സേലം: ബെംഗളൂരു സ്വദേശിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാർട്മെന്റിലാണ് ബെംഗളൂരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡൽ (27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു യുവതി.

ഒരു വർഷം മുൻപാണ് യുവതി ഇവിടെ താമസം ആരംഭിച്ചത്. കുമരസ്വാമിപ്പട്ടിയിൽ ബ്യൂട്ടി സ്‌പാ നടത്തിവരികയായിരുന്നു യുവതി. കഴിഞ്ഞ നാല് ദിവസമായി യുവതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് ചെന്നൈയിൽ താമസിക്കുന്ന ഭർത്താവ് പ്രദീപ് വീട്ടുടമ നടേശനെ വിവരമറിയിക്കുകയായിരുന്നു.

നടേശൻ വീട്ടിലെത്തിയപ്പോൾ മുറിയ്‌ക്കുള്ളിൽ നിന്ന് ദുർഗന്ധം വരികയും ഇയാൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈ കാലുകൾ ബന്ധിച്ച് സ്യൂട്ട്‍കേസിൽ അടച്ചുവെച്ച നിലയിലായിരുന്നു. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സേലം പോലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Also Read: കനത്ത മഴ; സംസ്‌ഥാനത്തിന്‌ സഹായം എത്തിക്കുമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE