പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; ഹൈദരാബാദിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ഫ്ളാറ്റിൽ കയറി കുത്തി പരിക്കേൽപിച്ചു. ഹൈദരാബാദ് ലക്ഷ്‌മിനഗർ കോളനിയിൽ താമസിക്കുന്ന 29കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൽമാൻ ഷാരൂഖ് എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയും പ്രതിയും തമ്മിൽ കഴിഞ്ഞ 2 വർഷത്തോളമായി പരിചയമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ ഷാരൂഖ് പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച ഇയാൾക്ക് എതിരെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്ക് എതിരെ ആക്രമണമുണ്ടായത്.

നർസിങ്കി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം രാത്രി 7.40ഓടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന അപ്പാർട്മെന്റിന്റെ മതിൽ ചാടി കടന്നാണ് പ്രതി ഫ്ളാറ്റിൽ എത്തിയത്. വാതിൽ തുറന്നയുടനെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അയൽക്കാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

Read also: മൂന്ന് വയസുകാരനെ കെട്ടിടത്തിൽ നിന്നും എറിഞ്ഞു കൊന്നു; യുവതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE