പഞ്ചാബിൽ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

By Staff Reporter, Malabar News
shot dead
ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡണ്ട് ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍ (34) ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഗുര്‍ലാല്‍ സിങ്ങിന് നേരെ വെടിയുതിർത്തത്.

ഫരീദ് കോട്ടിലെ ജൂബിലി ചൗക്കില്‍ വെച്ചായിരുന്നു സംഭവം. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. പത്ത് തവണ നേതാവിനുനേരെ നേരെ അക്രമികള്‍ വെടിയുതിര്‍ത്തതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: മദ്യപിക്കാൻ പണം നൽകിയില്ല; വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE