ലഖിംപൂര്‍ കൂട്ടക്കൊല; ഡെൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

By Team Member, Malabar News
Youth Congress Protest Against Lakhimpur Kheri Issue
Ajwa Travels

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡെൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കർഷകർ ഉൾപ്പടെ 9 പേരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിഷേധം ശക്‌തമാക്കുന്നത്.

പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത്. പ്ളക്കാർഡുകളും, മുദ്രാവാക്യങ്ങളുമായി പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ ആശിഷ് മിശ്രയുടെ കോലം കത്തിക്കുകയും ചെയ്‌തു.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേരെ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയാണ് കൂട്ടക്കൊല നടത്തിയത്. ഇതേ തുടർന്ന് 4 കർഷകർ ഉൾപ്പടെ 9 പേർക്കാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Read also: സ്വർണക്കടത്ത് കേസ്; സന്ദീപ് നായർ ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE