കെഎസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

By Staff Reporter, Malabar News
KS Sabarinathan
Ajwa Travels

തിരുവനന്തപുരം: കെഎസ് ശബരീനാഥ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് പ്രമേയം. എംഎല്‍എക്കെതിരെ യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. കെഎസ് ശബരീനാഥിനെ ‘വെള്ളിമൂങ്ങ’ എന്ന മലയാള സിനിമയിലെ ‘മണിമല മാമച്ച’നെന്നാണ് പ്രമേയത്തില്‍ ലീഗ് വിമര്‍ശിച്ചത്.

ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. പിന്തുടര്‍ച്ച അവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയത്തില്‍ യുഡിഎഫ് ഘടക കക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത ‘കുളയട്ട’യാണ് ശബരീനാഥ് എന്നും ലീഗ് ആക്ഷേപിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചതാണ് പ്രതിഷേധം ഉയരാന്‍ കാരണമായത്. ശബരീനാഥിനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കാനും മല്‍സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കൂടാതെ വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്‌ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കാനും പ്രമേയത്തിലൂടെ ലീഗ് ആവശ്യപ്പെടുന്നുണ്ട്.

Read Also: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും പോലീസ് കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE