കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും പോലീസ് കസ്‌റ്റഡിയില്‍

By Staff Reporter, Malabar News
congress leaders
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ രവനീത് സിംഗ് ബിട്ടു, ഗുര്‍ജീത് സിംഗ് ഔജ്‌ല കൂടാതെ ഒരു എംഎല്‍എയെയും ഡെല്‍ഹി പോലീസ് കസ്‌റ്റഡിയിലെടുത്തു.

എംപിമാരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി  ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തോളമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് നേതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇവര്‍ ഇവിടെ നിന്നും മടങ്ങിയ ഉടനാണ് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധിച്ചു.

കോണ്‍ഗ്രസിന്റെ ‘സ്‌പീക്ക് അപ് ഫോര്‍ കിസാന്‍ അധികാര്‍’ എന്ന ക്യാംപയിന്റെ ഭാഗമായായിരുന്നു ഇന്നത്തെ പ്രതിഷേധം. രാജ്ഭവനു മുന്നില്‍ ഒത്തുചേരാന്‍ പാര്‍ട്ടി എല്ലാ സംസ്‌ഥാന ഘടകങ്ങള്‍ക്കും നിര്‍ദേശം കൈമാറിയിരുന്നു.

Read Also: ‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE