ഉൽസവം കണ്ട് മടങ്ങുംവഴി കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു

By Trainee Reporter, Malabar News
death
അപകടത്തിൽ മരിച്ചവർ
Ajwa Travels

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടുയുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്‌ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചത്.

വടയാർ ആറ്റുവേല ഉൽസവം കണ്ടുമടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിൻ വരുന്നത് കണ്ടു യുവാക്കൾ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി നിന്നു. ഈ സമയം പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഇരുവരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർഥികളാണ്. വെള്ളൂർ പോലീസും റെയിൽവേ പോലീസും പ്രാഥമിക പരിശോധന നടത്തി.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE