സിബിഎസ്ഇ പത്ത്, പ്‌ളസ് 2 പരീക്ഷ; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

By Team Member, Malabar News
cbse exam
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഇന്ന് വൈകുന്നേരം 6 മണിയോടെ നടക്കുന്ന തല്‍സമയ വെബിനാറിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തീയതിയും സമയവും ലഭ്യമാകും. പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ പരീക്ഷക്കായുള്ള നിര്‍ദേശങ്ങളും ഇന്ന് കേന്ദ്രം പ്രഖ്യാപിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് സിബിഎസ്ഇ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculam എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടാതെ പരീക്ഷാ തയ്യാറെടുപ്പിനായി വിവിധ വിഷയങ്ങളിലെ മാതൃക ചോദ്യപേപ്പറുകളും സിബിഎസ്ഇ തയാറാക്കിയിട്ടുണ്ട്.

Read also : ആഘോഷങ്ങൾക്ക് നിയന്ത്രണം; ഡെൽഹിയിൽ ഇന്ന് രാത്രി കർഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE