ആഘോഷങ്ങൾക്ക് നിയന്ത്രണം; ഡെൽഹിയിൽ ഇന്ന് രാത്രി കർഫ്യൂ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ ഡെൽഹിയിൽ വ്യാഴാഴ്‌ച രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്.

രാത്രി 11 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതിന് നിരോധനമേർപ്പെടുത്തി. പൊതുസ്‌ഥലങ്ങളിൽ പുതുവൽസര ആഘോഷം നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ, ലൈസൻസുള്ള സ്വകാര്യ സ്‌ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കാം. അതേസമയം, സംസ്‌ഥാനാന്തര യാത്രകൾക്ക് വിലക്കുണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചു.

യുകെയിൽ സ്‌ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. പുതുവൽസര ആഘോഷങ്ങൾക്കിടെ വൈറസ് പടരാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് നിയന്ത്രണം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങൾക്ക് സംസ്‌ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരും നേരത്തെ നിർദേശിച്ചിരുന്നു.

Read also: കോവിഡ്; സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE