കോവിഡ്; സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

By Trainee Reporter, Malabar News
New Year
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണം. എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുൻപായി അവസാനിപ്പിക്കണമെന്നാണ് നിർദേശം. വ്യാഴാഴ്‌ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് അറിയിച്ച് ദുരന്ത നിവാരണ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്.

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മാസ്‌ക്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. നിയന്ത്രണം പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്‌. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസുമാരും കളക്‌ടമാരും നടപ്പാക്കണം.

രാജ്യത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായിരുന്നു കേദ്രത്തിന്റെ നിർദേശം. ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ആവശ്യമെങ്കിൽ സംസ്‌ഥാനങ്ങൾക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്താമെന്നും നിർദേശിച്ചിരുന്നു.

Read also: എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE