വയനാട്: സഹോദരനുമായി വഴക്കിട്ട ശേഷം 12 വയസുകാരന്‍ തൂങ്ങിമരിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം നടന്നത്. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍- രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് തൂങ്ങിമരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തിലാണ് കുട്ടി തൂങ്ങിയത്.
മിഠായി കൊടുക്കാത്തതിനെ ചൊല്ലി സഹോദരനുമായി തര്‍ക്കമുണ്ടായി. പിന്നീട് വൈകിട്ടോടെ ശ്രീനന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Malabar News: ‘സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടി’; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം