തിരുവനന്തപുരം: വിഴിഞ്ഞത്ത് 12കാരനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലെ മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്.
വീടിനടുത്ത് കളിക്കുന്നതിടയിൽ സുഹൃത്തുക്കളുമായി വഴക്കിട്ട് തിരികെ പോയ ആദിത്യനെ ഏറെനേരമായിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് റൂമിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സുഹൃത്തുക്കളുമായി വഴക്കിട്ടതിന് പിന്നാലെ ആത്‍മഹത്യ ചെയ്‌തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read also: വള്ളം മുങ്ങി; എറണാകുളത്ത് മൂന്ന് പേർ മരിച്ചു, ഒരാളെ രക്ഷപെടുത്തി