13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

By Trainee Reporter, Malabar News
kasargod news
Ajwa Travels

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ് കാസർഗോഡ് വനിതാ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഉളിയത്തുടുക്ക സ്വദേശിനിയായ 13 കാരിയെയാണ് ഇവർ ക്രൂരമായി പീഡിപ്പിച്ചത്.

ജൂൺ 26ന് ആണ് സംഭവവുമായി ബന്ധപ്പെട്ട ആദ്യ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേമാക്കിയപ്പോഴാണ് പല തവണയായി നിരവധി പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്.

കേസിലെ പ്രതിയായ അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴി അനുസരിച്ച് കൂടുതൽ പേർ കേസിൽ പ്രതികളായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം 37 ആയി; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE