വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി

By Team Member, Malabar News
vaccine kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 131 വാക്‌സിൻ കേന്ദ്രങ്ങൾ പൂട്ടി. കൂടാതെ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പൂട്ടിക്കഴിഞ്ഞു. ഇതേ തുടർന്ന് കുത്തിവെയ്‌പ് എടുക്കാൻ എത്തിയ ആളുകൾ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങി.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിനേഷൻ നടപടികൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിൻ നൽകാനായിരുന്നു തീരുമാനം. ഇതിനായി നിരവധി വാക്‌സിനേഷൻ ക്യാമ്പുകൾ സംസ്‌ഥാനത്ത് സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങിയിട്ടുണ്ട്.

എന്നാൽ വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ ഇന്ന് സംസ്‌ഥാനത്ത് എത്തുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. 5 ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തുമെന്നാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്. ഇവ ഇന്ന് വൈകുന്നേരത്തോടെ സംസ്‌ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

Read also : കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE