14കാരി പീഡനത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
girl sexual abuse-kasargod-arrest
Representational Image
Ajwa Travels

കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ ഒരാളെ കൂടി അറസ്‌റ്റ്‌ ചെയ്‌ത്‌ പോലീസ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. അഞ്ച് പേര്‍ക്കെതിരെയാണ് കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്.

ഒരാഴ്‌ച മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടയിലെ ആളുൾപ്പടെയാണ് അറസ്‌റ്റിലായത്.

ഇവര്‍ കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇതുസംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്‌തമാക്കി.

പെണ്‍കുട്ടിയുടെ സംരക്ഷണം ശിശു ക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്.

Malabar News: മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE