മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Woman raped in Kozhikode
Ajwa Travels

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. തുടർന്ന് കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

വീട്ടുകാരോട് പിണങ്ങിയ യുവതി വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് ഒറ്റക്ക് നടന്നു പോയ യുവതിയുമായി പ്രതികൾ അടുപ്പം സ്‌ഥാപിക്കുകയും, ആളൊഴിഞ്ഞ സ്‌ഥലത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്‌തു.

പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ പ്രതികൾ ഓട്ടോയിൽ കയറ്റി അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം വെളിപ്പെടുന്നത്. തുടർന്ന് ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Read also : സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE