ചേവായൂർ പീഡനം; മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

By Syndicated , Malabar News
Chevayur rape case
Ajwa Travels

കോഴിക്കോട്: ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി സംസ്‌ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങി ഇറങ്ങിയ യുവതിയുമായി പ്രതികൾ അടുപ്പം സ്‌ഥാപിക്കുകയും, ആളൊഴിഞ്ഞ സ്‌ഥലത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് കൂട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്യുകയുമാണ് ഉണ്ടായത്.

പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ പ്രതികൾ ഓട്ടോയിൽ കയറ്റി അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം വെളിപ്പെടുന്നത്. തുടർന്ന് ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

Read also: വൈഗ കൊലക്കേസ്; സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE