രാജ്യത്ത് പുതുതായി 2.59 ലക്ഷം കോവിഡ് രോഗികൾ; 4,209 മരണം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് 2,59,591 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,209 പേരാണ് കോവിഡ് മൂലം മരിച്ചത്. 3,57,295 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,60,31,991 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 2,27,12,735 പേര്‍ രോഗമുക്‌തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,91,331 പേരുടെ മരണമാണ് റിപ്പോർട് ചെയ്‌തത്‌. രാജ്യത്ത് ഇതുവരെ 19,18,79,503 വാക്‌സിൻ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കോവിഡ് ബാധ രൂക്ഷമായി തുടരുമ്പോഴും വാക്‌സിനേഷൻ മന്ദഗതിയിലാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോൾ ഏഴ് ദിവസമായി തുടർച്ചയായി ഇതിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്‌ച ദിവസം ശരാശരി 11.66 ലക്ഷം പേർക്ക് മാത്രമാണ് വാക്‌സിനേഷൻ നടത്തിയതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. മാർച്ച് 14ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ശരാശരിക്കും വളരെ താഴെയാണ്.

Also Read: 10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE