പാലക്കാട് : ജില്ലയിൽ ദേശീയപാതക്ക് സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 8 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ചാവക്കാട്, പുന്നയൂർ സ്വദേശികളായ മുഹമ്മദ് അനസ് അബൂബക്കർ(25), ലുക്മാൻ അഷറഫ്(25) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. പരിശോധന നടത്തുന്നതിനിടെ 1.84 ഗ്രാം മെത്താഫിറ്റമിൻ(എംഡിഎംഎ) ലഹരിമരുന്നുമായി ബൈക്കിൽ എത്തിയ പ്രതികൾ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ദേശീയപാതയിൽ ടോൾപ്ളാസക്ക് സമീപമാണ് പരിശോധനക്കിടെ ഉദ്യോഗസ്‌ഥരെ ഇടിക്കാൻ ശ്രമിച്ച് ബൈക്ക് പാഞ്ഞുപോയത്. തുടർന്ന് 5 കിലോമീറ്ററോളം പിന്തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്നും കേരളത്തിൽ എത്തിച്ച ലഹരിമരുന്ന് കൊച്ചിയിലെ നിശാപാർട്ടികൾക്ക് വേണ്ടിയാണെന്ന് പ്രതികൾ മൊഴി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്‌റ്റൻഡ് കമ്മീഷണർ സ്‌ക്വാഡും പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. എഇസി സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭ്, സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ എ ഷൗക്കത്തലി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Read also : വികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ പ്രശംസിച്ച് അനിൽ അക്കര