തൃശ്ശൂർ: വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കര. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരിയെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും ഉൾപ്പടെ അനിൽ അഭിനന്ദനം അറിയിച്ചു.
വികസന കാര്യത്തിൽ ഇടതുസർക്കാർ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ട്; അനിൽ അക്കര പറഞ്ഞു. മണ്ഡലത്തിൽ വികസനം എത്തിയില്ലെന്ന് പറയുന്ന ഇടതു നേതാക്കൾ മുഖ്യമന്ത്രിയെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
അതേസമയം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ താൻ തയ്യാറാണെന്ന് അനിൽ അക്കര പറഞ്ഞു.
Read Also: തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ