തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ ആരംഭിക്കും. മറ്റന്നാള്‍ വരെയാണ് പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്.
സംസ്‌ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടു. ഇന്നലെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 2138 പേരാണ്.
മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട് ജില്ലയില്‍ 226ഉം പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. 39 പത്രികൾ ലഭിച്ച വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികകള്‍ നൽകിയിരിക്കുന്നത്.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ ഇനി സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനും ചൂടേറും. ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
Read Also: സംസ്‌ഥാനത്ത് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും