തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ശബരിമലയിലെ നിയമനിർമാണം ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങളാണ് ഇതിനോടകം തന്നെ യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ളത്. കൂടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതികൾ ഉൾപ്പടെ നിരവധി വമ്പൻ വാഗ്‌ദാനങ്ങളും പ്രകടനപത്രികയിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് ഇതിനോടകം തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, എല്ലാ ചികിൽസകളും സൗജന്യമാക്കുന്ന ആശുപത്രികൾ സ്‌ഥാപിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും പ്രകടനപത്രികയുടെ കരട് രൂപത്തിൽ കോൺഗ്രസ് കൂട്ടിച്ചേർത്തിരുന്നു. ഒപ്പം തന്നെ ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് സംസ്‌ഥാനം പ്രതീക്ഷിക്കുന്നത്.
സംസ്‌ഥാനത്ത് ഇത്തവണ യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത് സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് അഭിപ്രായങ്ങൾ തേടിയാണ്. അതിനാൽ തന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികൾ പ്രകടന പത്രികയിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. ശശി തരൂരിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌ഥാനത്ത് പ്രകടന പത്രികയിലേക്കുള്ള അഭിപ്രായങ്ങൾ സ്വീകരിച്ചത്.
Read also : അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി