പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ

By Desk Reporter, Malabar News
New-Year
Ajwa Travels

വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്‌ത്‌ ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡും പുതുവര്‍ഷത്തെ വരവേറ്റു.

ആർപ്പുവിളികളും വെടിക്കെട്ടുമായി ആവേശത്തോടെയാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്. ന്യൂസിലാൻഡിൽ ഓക്‌ലന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.

സെന്‍ട്രല്‍ ഓക്‌ലന്‍ഡിലെ വിക്‌ടോറിയ സെന്റ് വെസ്‌റ്റിൽ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്‌കൈടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം സ്വീകരിച്ചത്.

ന്യൂസിലാൻഡിന് ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷം എത്തിയത്. ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക. അമേരിക്കക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുക.

Also Read:  മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE