മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി

By Staff Reporter, Malabar News
a k saseendran
ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് ടെസ്‌റ്റ് ഒഴികെ ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. വാഹന നികുതി അടക്കാനും പെര്‍മിറ്റ് എടുക്കാനും ഇനി ഓണ്‍ലൈന്‍ സംവിധാനം വഴി സാധ്യമാകും. ചെക്ക് പോസ്‌റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും. സംസ്‌ഥാനത്തെ മുഴുവന്‍ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

ആര്‍ടിഒ ഓഫീസുകളില്‍ അനുഭവപ്പെടുന്ന ആള്‍ത്തിരക്ക് ഒഴിവാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നൂതന പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ഭൂരിഭാഗം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭ്യമാക്കും.

പ്രവാസികള്‍ക്ക് പുതിയ സംവിധാനം കൂടുതല്‍ ഗുണകരമാകും എന്നും മന്ത്രി വ്യക്‌തമാക്കി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് നാട്ടിലെത്താതെ തന്നെ പ്രവാസികള്‍ക്ക് ഡോക്യൂമെന്റുകള്‍‌ അപ്‌ലോഡ് ചെയ്‌ത് ഓണ്‍ലൈനില്‍ ഫീസ് അടക്കാവുന്നതാണ്. മാത്രവുമല്ല പ്രവാസികള്‍ക്ക് ലൈസന്‍സ് പുതുക്കാനും ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് പശ്‌ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിളോടെ കെഎസ്ആര്‍ടിസിക്ക് വന്‍ തുക ബാധ്യത വരുമെന്നും ആയതിനാല്‍ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി.

Read Also: ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE