ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ

By Staff Reporter, Malabar News
Malabarnews_voters list
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുതാനുള്ള അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 25,58,679 വോട്ടർമാർ. നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ പത്ത്‌ ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു. ഈ സമയത്ത് ലഭിച്ച അപേക്ഷ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്‌.

വടകരയിൽ 79,627 പുരുഷൻമാരും 87,778 സ്‌ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമടക്കം 1,67,406 വോട്ടർമാരാണുള്ളത്‌. കുറ്റ്യാടിയിൽ 98,489 പുരുഷൻമാരും 1,03,711 സ്‌ത്രീകളും 11 ട്രാൻസ്‌ജെൻഡറുമടക്കം 2,02,211 വോട്ടർമാരുണ്ട്‌. നാദാപുരത്ത്‌ 1,06,070 പുരുഷൻമാരും 1,10,067 സ്‌ത്രീകളും നാല്‌ ട്രാൻസ്‌ജെൻഡറുമടക്കം 2,16,141 പേർ ജനവിധി നിർണയിക്കും.

കൊയിലാണ്ടി- 97,585 പുരുഷൻമാർ, 1,08,406 സ്‌ത്രീകൾ, രണ്ട്‌ ട്രാൻസ്‌ജെൻഡറുകൾ ആകെ 2,05,993 വോട്ടർമാരാണ്‌ പോളിംഗ്‌ ബൂത്തിലെത്തുക. പേരാമ്പ്ര- 96,095 പുരുഷൻമാരും 1,02,122 സ്‌ത്രീകളും ഒരു ട്രാൻസ്‌ജെൻഡറുമടക്കം 1,98,218 വോട്ടർമാരാണുള്ളത്‌. ബാലുശ്ശേരി- 1,08,021 പുരുഷൻമാരും 1,16,216 സ്‌ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമുൾപ്പെടെ ആകെ 2,24,239 വോട്ടർമാരാണ്‌. എലത്തൂരിൽ പോളിംഗ്‌ ബൂത്തിലെത്താൻ 97,207 പുരുഷൻമാരും 1,06,054 സ്‌ത്രീകളും ആറ്‌ ട്രാൻസ്‌ജെൻഡറുമടക്കം 2,03,267 പേരുണ്ട്‌.

കോഴിക്കോട് നോർത്തിൽ- 85,281 പുരുഷൻമാരും 95,622 സ്‌ത്രീകളും ആറ്‌ ട്രാൻസ്‌ജെൻഡറുമടക്കം 1,80,909 വോട്ടർമാരാണുള്ളത്‌. കോഴിക്കോട് സൗത്തിൽ- 76,023 പുരുഷൻമാരും 81,249 സ്‌ത്രീകളും മൂന്ന്‌ ട്രാൻസ്‌ജെൻഡറുമടക്കം ആകെ 1,57,275 വോട്ടർമാരാണ്‌ വിധി നിർണയിക്കുക. ബേപ്പൂരിൽ 1,01,668 പുരുഷൻമാരും 1,06,383 സ്‌ത്രീകളും എട്ട്‌ ട്രാൻസ്‌ജെൻഡറുകളും ഉൾപ്പടെയുള്ള 2,08,059 പേർ പോളിംഗ്‌ ബൂത്തിലെത്തും.

Read Also: പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE