30 മിനുട്ട് സൗജന്യം; റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി

By Trainee Reporter, Malabar News
Representational mage
Ajwa Travels

ചെന്നൈ: റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്‌റ്റേഷനുകളിലാണ് പ്രീപെയ്‌ഡ്‌ സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്.

സ്‌മാർട്‌ഫോണിൽ ഒടിപി അടിസ്‌ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈഫൈ സേവനം പ്രയോജനപ്പെടുത്താം. ദിവസം 30 മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈഫൈക്ക് ചെറിയ തുകയാണ് നിശ്‌ചയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമുണ്ട്.

10 ജിബി (ഒരു ദിവസം-10 രൂപ), 15 ജിബി (ഒരു ദിവസം-15 രൂപ), 10 ജിബി (5 ദിവസം-20 രൂപ), 20 ജിബി (5 ദിവസം-30 രൂപ), 20 ജിബി (10 ദിവസം-40 രൂപ), 30 ജിബി (10 ദിവസം-50 രൂപ), 60 ജിബി (30 ദിവസം-70 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ.

Read also: മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE