3000 കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റും; ഗതാഗതമന്ത്രി

By Staff Reporter, Malabar News
ksrtc-bus
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 3000 കെഎസ്ആർടിസി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ബജറ്റിൽ പദ്ധതിക്കായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യൻ കോർപറേഷന്റെയും സിയാലിന്റെയും സഹകരണത്തടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അതേസമയം പത്ര വിതരണക്കാർ, മൽസ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോംഡെലിവറി ജീവനക്കാർ എന്നിവർക്ക് ഗതാഗതവകുപ്പ് വായ്‌പാ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. 200 കോടി രൂപയാണ് ഇതിനായി വകയിരുത്തുക.

Read Also: നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE