ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303

By Team Member, Malabar News
Malabarnews_oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,186 ആയി ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഇന്ന് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 303 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ ആകെ എണ്ണം 1,09,633 ആണ്. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിനൊപ്പം തന്നെയാണ് രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണവും. 92 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5 പേര്‍ക്ക് കൂടിയാണ് കോവിഡ് ബാധ മൂലം ജീവന്‍ നഷ്‌ടമായത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 1,321 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് 309 ആളുകളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. പുതുതായി രോഗം സ്‌ഥിരീകരിച്ചവരില്‍ 37 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 134 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Read also : ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE